Sad Quotes in Malayalam

Explore a heartfelt collection of Malayalam sad quotes, capturing the essence of emotions and life’s challenges. Perfect for expressing feelings and finding solace.

Sad Quotes Malayalam

ഓർക്കുവാനായി എന്തെങ്കിലുമൊക്കെ ബാക്കി വെക്കാതെ ഒരു മഴയും പെയ്തു തോരുന്നില്ല

മറ്റൊരാൾക്കായി നിങ്ങളുടെ കണ്ണിൽ നിറഞ്ഞ കണ്ണീർ ദുർബലതയുടെ ലക്ഷണമല്ല. അവ ഒരു ശുദ്ധഹൃദയത്തിന്റെ ലക്ഷണമാണ്

നമുക്ക് ചുറ്റുമുള്ള ഓരോ ഒഴിവാക്കലുകളും നമ്മൾ ഒറ്റപ്പെട്ടു എന്നതിന്റെ ഏറ്റവും നല്ല തിരിച്ചറിവുകളാണ്.

നിങ്ങൾ വേദനിക്കുമ്പോൾ സന്തോഷവാനാണെന്ന് നടിക്കുന്നത്, ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എത്ര ശക്തനാണ് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ്

അവരുടെ പ്രവൃത്തികൾ കാരണം നിങ്ങൾ കരയുന്നത് കണ്ട് സംതൃപ്ത‌ി അടയാൻ ഉള്ള അവസം ആർക്കും * നൽകരുത്.

തിരക്ക് പിടിച്ചവരെ, തിരക്കിനിടയിൽ, തിരക്കിയിറങ്ങേണ്ട…. എത്ര തിരക്കിനിടയിലും നമ്മെ ഇഷ്‌ടമുള്ളവർ നമ്മെ തിരക്കിവരും… അല്ലാത്ത തിരക്കെല്ലാം ഒരു തരത്തിൽ അവഗണനയാണ്

നിങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രയോളം വേദനിക്കും

സ്നേഹം
അങ്ങനെയാണ് ആവശ്യത്തിലധികം കൊടുത്താൽ അവഗണിക്കപ്പെടും…

മനസാക്ഷി നിരക്കാത്തതൊന്നും ചെയ്തിട്ടില്ലായെന്നു ഉത്തമ ബോധ്യം ഉണ്ടെങ്കിൽ, മറ്റുള്ളവരുടെ ശത്രുത ഗൗനിക്കേണ്ടതില്ല.. എല്ലാവരെയും ത്രിപ്തിപെടുത്തി ആർക്കും ജീവിക്കാൻ കഴിയില്ലാ

സത്യം അറിയാതെ ഊഹിക്കരുത്…. മനസ്സിലാകാതെ വിധിക്കരുത്….. ഉള്ളറിയാതെ പഴിക്കരുത്. ചിന്തിക്കാതെ സംസാരിക്കരുത്

പറ്റില്ല എന്ന് പറയാൻ പഠിക്കാത്തത് കൊണ്ട് മാത്രമാണ് ഞാൻ പലതിലും തോറ്റ് പോയത്..

എല്ലാവരും ഒരുപാട് മാറിയിരിക്കുന്നു.
സാരമില്ല. ആരോടും ഒന്നിനും യാതൊരു പരാതിയുമില്ല ചിലപ്പോൾ മറ്റുള്ളവരോട് താരതമ്യം ചെയ്തപ്പോൾ നമ്മൾ ഒന്നും അല്ലാ എന്ന് തോന്നിക്കാണും..

ഒരു സങ്കടം വന്നാൽ അല്ലെ നമ്മൾ സന്തോഷത്തിന്റെ വില അറിയൂ.

മിണ്ടി മിണ്ടി ശത്രു ആകുന്നതിനേക്കാൾ നല്ലതാ ആരോടും മിണ്ടാതെ മിത്രങ്ങൾ ആകുന്നതു

ഓർമ്മകൾ ബന്ധങ്ങളേക്കാൾ ശക്തമാണ്. ഓർമ്മകളിൽ നിന്ന് സ്വയം മോചിതരാകാൻ വളരെയധികം പരിശ്രമം ആവശ്യമാണ്

പരിഗണനയില്ലാത്തിടത്ത് പരാതികൾക്ക് എന്ത് സ്ഥാനം…?

നല്ലത് ചിന്തിക്കുക, നല്ല കാര്യങ്ങൾ പറയുക, മറ്റുള്ളവർക്ക് നല്ലത് ചെയ്യുക, എങ്കിൽ ഇതെല്ലാം നിങ്ങൾക്ക് തിരികെയും ലഭിക്കും.

മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങൾ ശ്രദ്ധിക്കാതിരിക്കുമ്പോൾ ജീവിതത്തിൽ എല്ലാം എളുപ്പമാക്കുന്നു

നിനക്കായ് ദൈവം കരുതിയിട്ടുണ്ട്. അന്ന് നിന്റെ ഹൃദയം സന്തോഷത്താൽ നിറയും. നീ ആഗ്രഹിക്കുന്നതിലും അപ്പുറം ദൈവം നിനക്കായ് തരും.

ദുഖങ്ങൾ വരാതിരിക്കാൻ അർഹത ഇല്ലാത്തത് ആഗ്രഹിക്കാതിരിക്കുക

നല്ല വിഷമമുണ്ട് പക്ഷെ ആരോടും പരാതിയില്ല

..ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും അഭിനയിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കണം ഇല്ലെങ്കിൽ തോറ്റു പോകും..

തെറ്റുകൾ സംഭവിക്കുന്നു, എന്നാൽ നിങ്ങളോട് ക്ഷമിക്കരുതെന്ന് ഒരു വ്യക്തി ഇതിനകം തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ശ്രമിക്കുന്നതിൽ അർത്ഥമില്ല

ചില ബന്ധങ്ങൾ നിലത്തു ചിതറികിടക്കുന്ന ചില്ലു പോലെയാണ്. എടുത്തു നേരെയാക്കാൻ നോക്കിയാൽ കൈമുറിയും

നിങ്ങൾ വിജയിക്കുന്നന്നത് വരെ ആരും നിങ്ങളെ ശ്രദ്ധിക്കുന്നില്ല, അതിനാൽ വിജയിക്കുക ….

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധു അത് നിങ്ങൾ തന്നെയാണ്

കാലം പോകുന്നതിന്റെ കൂടെ സങ്കടവും കടന്നു പോകും

ഒരുപാട് തവണ വാക്ക് തരുന്നവരെയും എപ്പോഴും സത്യം ചെയ്യുന്നവരെയും വിശ്വസിക്കരുത്
ഇത് പാലിക്കുന്നവരൊന്നും വീണ്ടും വീണ്ടും പറഞ്ഞ് നടക്കാറില്ല

അവരെ തൃപ്തിപ്പെടുത്താൻ എത്ര ശ്രമിച്ചാലും അവർ കൂടുതൽ ആവശ്യപ്പെടും.

നിന്നെ എങ്ങനെ സ്നേഹിക്കണം എന്ന് എനിക്കറിയാം. പക്ഷെ നിന്നെ മറക്കാൻ പഠിക്കാൻ പറ്റാതെ പോയി

നിങ്ങൾ വീഴുമ്പോൾ എഴുന്നേൽക്കാൻ ആരും, നിങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്

തിരിച്ചു സ്നേഹിക്കില്ലെന്നറിഞ്ഞിട്ടും പാതിൽ മടങ്ങ് സ്നേഹിക്കുന്നതും ഒരു വിപ്ലവമാണ്…

കേൾക്കുമ്പോൾ നിസ്സാരമായി തോന്നിയതെല്ലാം നമ്മുടെ അനുഭവം- അല്ലാത്തത് കൊണ്ട് മാത്രം നിസ്സാരമായതാണ്. അവ അനുഭവിച്ചവർക്കു മാത്രമേ അതിന്റെ യഥാർത്ഥ തീവ്രത മനസ്സിലായിരുന്നുള്ളു

ആശ്രയിക്കാൻ ആരുമില്ലാതാവുന്ന നേരത്തു ദൈവദൂതനെ പോലെ വരുന്ന ചില മനുഷ്യരുണ്ട്.. അപ്പോൾ മാത്രമാണ് നാം അറിയുന്നത്.. ദൈവങ്ങൾ കാണാമറയത്തല്ല.. ചില മനുഷ്യരുടെ രൂപത്തിലും വരുമെന്ന സത്യം

ദുഃഖം ഷായാരി

ഞാൻ അനുഭവിച്ച സങ്കടങ്ങളുടെ ഒരംശമെങ്കിലും നിനക്ക് തരുവാൻ ആഗ്രഹിക്കുന്നു. നിന്നെ വേദനിപ്പിക്കാൻ അല്ല. നീ എന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് മനസിലാക്കി തരുവാൻ.

ചിലരെ എത്ര സ്നേഹിച്ചിട്ടും
കാര്യമില്ല
ഒരുപാട് പേർ സ്നേഹിക്കാൻ ഉണ്ടാകുമ്പോൾ നമ്മുടെ സ്നേഹം അവർക്ക് തിരിച്ചറിയാൻ പറ്റില്ല, അല്ലെങ്കിൽ ആവശ്യമുണ്ടാകില്ല…

തെറ്റുകൾ നമുക്ക് ‘തിരുത്തി കൊടുക്കാം പക്ഷെ തെറ്റിദ്ധാരണ നമുക്ക് തിരുത്താൻ കഴിഞ്ഞെന്നു വരില്ല

കരയാനൊക്കെ എളുപ്പാടോ മനസ്സറിഞ്ഞു ചിരിച്ചിട്ടെത്ര നാളായി!

തെറ്റ് ധരിക്കുന്നവരെ ഞാൻ തിരുത്താൻ ശ്രമിക്കാറില്ല. കാരണം വാദിക്കാനും, സ്ഥാപിക്കാനും എനിക്ക് അറിയാഞ്ഞിട്ടല്ല. മറിച്ച്, ഒരു തുറന്ന പുസ്തകം പോലെ ഞാൻ പെരുമാറിയിട്ടും അതിലെ ഒരു താളുപോലും മനസ്സിലാക്കത്തവർക്ക് വേണ്ടി എന്തിന് ഞാൻ ഇനിയും എന്നെ കാണിക്കണം

നമ്മൾ പലർക്കും വേണ്ടപ്പെട്ടവർ ആകുന്നതു അവർക്കു മാത്രം വേണ്ടപെട്ടതായ ചില സമയങ്ങളിൽ മാത്രമാണ്

ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അയാളുടെ അവസ്ഥകൂടി മനസ്സിലാക്കണം. സത്യം അറിയാതെ നമ്മൾ പറയുന്ന ഓരോ വാക്കും കേൾക്കുന്നവരുടെ ചങ്ക് പൊട്ടുന്ന വേദനയാണെന്ന് കൂടി മനസ്സിലാക്കണം

നിശബ്ദത മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഒരിക്കലും നിങ്ങൾ പറയുന്നതും മനസ്സിലാക്കാൻ കഴിയില്ല

നിങ്ങളുടെ സ്നേഹത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഒരാളേക്കാൾ വിലമതിപ്പുണ്ട് നിങ്ങളുടെ പുഞ്ചിരിക്ക്

സമയം കിട്ടുമ്പോൾ കാണുന്നതല്ല ബന്ധം സമയമുണ്ടാക്കി കാണുന്നതാണ്. ആത്മ ബന്ധം

കാലങ്ങളോളം കാത്തു വച്ചത് കൈവിട്ടു അകലുമ്പോൾ മനസറിയാതെ ഒരു പിടച്ചിൽ

സങ്കടം ആയാലും സന്തോഷം ആയാലും ഓടിച്ചെന്നു പറയാനുള്ള ഇടം ശൂന്യം ആണെന്നുള്ള തിരിച്ചറിവ് വല്ലാത്തൊരു വേദന ആണ്…

നീ കാണുന്ന എന്റെ ഓരോ പുഞ്ചിരിയിലും. എന്റെ വേദനകൾ മറഞ്ഞിരിക്കുന്നുണ്ട്

ഉള്ളു തുറന്നിട്ടും ഉള്ളറിയാത്തവരുണ്ട്.. ഉള്ളത് പറഞ്ഞിട്ടും ഉള്ളു കാണാത്തവരുണ്ട്.. ഉള്ളുരുകിയിട്ടും ഉൾകൊള്ളാത്തവരുമുണ്ട്

ഞാനിങ്ങനെ തന്നെയാ എന്നെ ആരും ബുദ്ധിമുട്ടി സ്നേഹിക്കണ്ട

എന്താണെന്ന് അറിയില്ല ഒരുപാട് പ്രതീക്ഷ തന്നിട്ട് അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ഈ ജീവിതത്തിന് അപാര കഴിവാ…

എന്നെ വെറുക്കുന്നവരേക്കാൾ എനിക്.വെറുപ്പാണ് എനിക്ക് മുന്നിൽ സ്നേഹം ‘അഭിനയിക്കുന്നവരെ

വാക്കിനേക്കാൾ വലിയ ആയുധമില്ല അനാവശ്യമായി ഉപയോഗിച്ചാൽ അത് മുറിവുണ്ടാക്കും.

ചിലരെ വിട്ടുകളയുന്നതിൽ വേദനയുണ്ടാകും, എന്നാൽ അവരെ പിടിച്ചുവെച്ചാൽ അതിലും വല്യ വേദന ആയിരിക്കും

നാം മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങൾ പറഞ്ഞാണ് നമ്മെ പലരും വേദനിപ്പിക്കുക. അതാണ് സങ്കടം

മനുഷ്യനൊരു പ്രത്യേകതയുണ്ട്.. മടുപ്പു തോന്നി കഴിഞ്ഞാൽ, പിന്നെ കാണിക്കുന്നതൊന്നും സ്നേഹമല്ല.. കാപട്യം മാത്രം

സ്വന്തമെന്നു കരുതി അഹങ്കരിക്കുന്ന നിഴലും സൂര്യൻെറ ഔദാര്യമാണ്

വാക്കുകളിൽ പറയാൻ കഴിയാതെ വരുമ്പോൾ സന്തോഷമായാലും സങ്കടമായാലും കരയുന്നു.

എല്ലാം അവസാനിച്ചു എന്നാലും അത്രമേൽ മധുരിക്കും ഓർമ്മകൾ നീ എനിക്ക് സമ്മാനിച്ചിട്ടുണ്ടു

ഇന്ന് ഞാൻ ഉറങ്ങാതിരുന്ന എനിക്ക് ഒരുപാട് നേരം കൂട്ടിരുന്നു.

ചിരിച്ചു കൊണ്ട് ചതിക്കാൻ മനുഷ്യനേക്കാൾ കഴിവ് മറ്റൊരു ജീവിക്കും ഇല്ല

പരാജയപ്പെടില്ല എവിടെയും ഹൃദയം ശുദ്ധമാണെങ്കിൽ

ജീവിതത്തിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെടുന്നതും നല്ലതിനാ…
ആ ഒരു അവസ്ഥയിൽ ആരൊക്കെ കൂടെ കാണുമെന്ന് അറിയാം..
പലരുടെയും യഥാർത്ഥ സ്വഭാവം അപ്പോൾ മനസ്സിലാവും നമുക്ക്..!

നാം മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങൾ പറഞ്ഞാണ് നമ്മെ പലരും വേദനിപ്പിക്കുക. അതാണ് സങ്കടം.

കുത്തിനോവിച്ച
വാക്കുകൾക്ക് മുന്നിലും ചിലനേരം
മറുപടി മൗനമായത്
ഉത്തരങ്ങൾ ഇല്ലാഞ്ഞിട്ടല്ല…
വിളക്കിചേർക്കാൻ പറ്റാത്ത വിധം ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോവരുതെന്ന് കരുതി മാത്രമാണ്.

നിങ്ങളുടെ ദുഖം പങ്കുവെക്കാൻ ആരുമില്ലാതിരിക്കുമ്പോഴാണ് നിങ്ങൾ ഏറ്റവും ശക്തൻ ആകുന്നത്

നിങ്ങളുടെ ജീവിതവുമായി പ്രണയത്തിലാകാൻ ഇനിയും വൈകിയിട്ടില്ല.

ചില സങ്കടങ്ങൾ എല്ലാ കാലവും നിലനിൽക്കും

ഒഴിഞ്ഞു മാറണം ഒഴിവാക്കപ്പെടാൻ പോകുന്നു എന്നറിയും മുമ്പേ

നിങ്ങൾ എത്ര ശാന്തത പാലിക്കാൻ ശ്രമിച്ചാലും, നിങ്ങളെ പ്രകോപിപ്പിക്കാൻ എപ്പോഴും ആരെങ്കിലും ഉണ്ടാകും

വിശ്വസിക്കരുത്..!!!!! സ്വന്തം നിഴലിനെപ്പോലും…!!! കാരണം നല്ല വെളിച്ചം കണ്ടാൽ അതും നമ്മളെ വിട്ട് പോകും…

രണ്ട് തരത്തിലുള്ള ദുഖങ്ങൾ നമ്മൾ നേരിടുന്നു, ഒന്ന് നമ്മളെ വേദനിപ്പിക്കുന്നവയാണ്, മറ്റൊന്ന് നമ്മളെ എന്നെന്നേക്കുമായി മാറ്റാൻ കഴിയുന്നവയുമാണ്

അവർ ആഗ്രഹിക്കുന്ന എന്തെങ്കിലും നിങ്ങളുട കയ്യിൽ ഉള്ളപ്പോൾ എല്ലാവരും നിങ്ങളുടെ സുഹൃത്താവാൻ ആഗഹിക്കുന്നു

പലരുടെ ലൈഫിലും നമുക്കൊരു പകരക്കാരന്റെ വേഷമേ ഉള്ളൂ… ആരെങ്കിലും തിരിച്ചു വന്നാൽ മാറ്റിനിർത്തപ്പെടുന്ന പകരക്കാരൻ…

ആരെയും കുറ്റപ്പെടുത്താൻ ഞാൻ ഇല്ല….കാരണം തെറ്റിയത് എനിക്കായിരുന്നു…..ഞാൻ കാണുന്നത് പോലെ തന്നെയാണ് എന്നെയും കാണുന്നത് എന്നുള്ള വിശ്വാസം,അവിടെ ഞാൻ തോറ്റു പോയി.

Thank you for exploring our collection of Sad Quotes in Malayalam – ദുഃഖം ഷായാരി. We hope these words resonated with your emotions and provided comfort. Share your thoughts or favorite quotes in the comments below!

1 thought on “Sad Quotes in Malayalam”

Comments are closed.